ലണ്ടൻ : ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി. എച്ച് സ് പ്രണോയ്, സമീര്‍ വര്‍മ, സൗരഭ് വര്‍മ, ഡബിള്‍സ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്‌വിക്‌സായ്‌രാജ് റാങ്കിറെഡ്ഡി, മനു ആട്രി, സുമീത് റെഡ്ഡി എന്നിവരാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്. , മറ്റ് ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധു, കിംഡംബി ശ്രീകാന്ത്, സായ് പ്രണീത് എന്നിവര്‍ ടൂര്‍ണമെന്റിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
Also read : ഗൾഫ് രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായെന്നു റിപ്പോർട്ട്
കൊറോണ വൈറസ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ റിസ്ക് എടുക്കാന്‍ തയാറല്ലെന്ന് പ്രണോയ് ഇഎസ്‌പിഎന്നിനോട് പ്രതികരിച്ചിരുന്നു. ഈ സമയം യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് സംഘാടകര്‍ മാറ്റിവെക്കുമെന്നാണ് കരുതുന്നതെന്നും പ്രണോയ് പറഞ്ഞു. ഈ മാസം 11നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ബ്രിട്ടനില്‍ ഇതുവരെ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments