Latest NewsNewsKuwaitGulf

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഉള്ള പ്രവാസികൾ മടങ്ങി വരുമ്പോൾ കൊറോണയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കി ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഉള്ള പ്രവാസികൾ മടങ്ങി വരുമ്പോൾ കൊറോണയില്ലെന്ന(കോവിഡ് -19) മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കി കുവൈറ്റ്. കഴിഞ്ഞ ദിവസം ചേർന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. ഇന്ത്യൻ എംബസിയിൽ നിന്നടക്കമുള്ള നിർദേശങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നടപടി. വൈറസ് വ്യാപനം തടയാൻ ആവശ്യമായ ബദൽ നിർദേശം ഉടനടി സമർപ്പിക്കാനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Also read : ലോകം കൊറോണ ഭീതിയില്‍ : കനത്ത ജാഗ്രത… പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്റ്റ്, സി​റി​യ, അ​സ​ർ​ബ​യ്ജാ​ൻ, തു​ർ​ക്കി, ശ്രീ​ല​ങ്ക, ജോ​ർ​ജി​യ, ലെ​ബ​നോ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രോ​ടാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ഉത്തരവിട്ടത്. ഇതോടെ മാർച്ച് ഏട്ടിന് ശേഷം ശേഷം കുവൈറ്റിലേക്ക് മടങ്ങിവരുന്ന പ്രവാസികൾ കൊറോണ(കോവിഡ് -19) ബാധിതരല്ലന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശം അവധിക്ക് നാട്ടിൽ പോയ മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button