കണ്ണൂര്‍ : തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം. കണ്ണൂര്‍ മുഴക്കുന്നത്താണ് സംഭവം. സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാകളികള്‍ക്ക് പരിക്കേറ്റു. ഇതിലൊരാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഓമന ദയാനന്ദന്‍ എന്ന സ്ത്രീക്കാണ് ഗരുതരമായി പരിക്കേറ്റിരിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടിയാണ് സ്‌ഫോടനമുണ്ടായത്.
19 സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്നിടത്താണ് ബോംബ് പൊട്ടിയത്. തൊഴിലാളികളില്‍ ഒരാള്‍ക്ക് വലതു കൈയ്ക്കും കാലിനുമാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Post Your Comments