വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പരാഗ്വേയില്‍ പ്രവേശിച്ചു എന്നു കണ്ട് മുന്‍ ബ്രസീല്‍ / ബാഴ്‌സലോണ സുപ്പര്‍താരം റൊണാള്‍ഡോയെ പരാഗ്വേയുടെ തലസ്ഥാനമായ അസാസിയോണില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. എന്നാല്‍ പുറത്തു പ്രചരിക്കുന്നതുപോലെ അറസ്റ്റു ചെയ്യുകയോ പോലീസ് കസ്റ്റഡിയില്‍ ആണെന്നോ ഉള്ള വാര്‍ത്ത അവരുടെ ആഭ്യന്തര മന്ത്രി തന്നെ നിഷേധിച്ചിട്ടുണ്ട്.
സഹോദരനും മാനേജരും ആയ റോബര്‍ട്ടോ ഡി അസീസിനൊപ്പം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് റൊണാള്‍ഡിഞ്ഞ്യോ അവിടെ എത്തിയത്, എന്നാല്‍ ആവശ്യമായ യാത്ര രേഖകള്‍ ഇല്ലാതെ ഇദ്ദേഹത്തിന് എങ്ങിനെ അതിര്‍ത്തി കടക്കാനായി എന്നതാണ് ദുരൂഹത. 2.3 മില്യണ്‍ ഡോളര്‍ നികുതി കുടിശിക വരുത്തിയത് കാരണമുണ്ടായ കോടതി നടപടികളെ തുടര്‍ന്ന് റൊണാള്‍ഡിഞ്ഞ്യോയുടെ ബ്രസീല്‍ / സ്പാനിഷ് പാസ്പോര്‍ട്ടുകള്‍ 2018 ല്‍ കണ്ടുകെട്ടിയിരുന്നു. അതേസമയം ഇരുവരും സഞ്ചരിക്കുവാന്‍ ഉപയോഗിച്ചത് പരാഗ്വേയുടെ യാത്രാ രേഖകള്‍ ആയിരുന്നു.. ഇത് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സഹായിച്ച ബ്രസീല്‍/ പരാഗ്വേ എമിഗ്രെഷന്‍ ജീവനക്കാരും നടപടി നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനേജരായ സഹോദരന്റെയും പാസ്‌പോര്‍ട്ട് ബ്രസീല്‍ നിയമ വകുപ്പ് പിടിച്ചെടുത്തിരുന്നു.
പരാഗ്വേയുടെ ആഭ്യന്തര മന്ത്രി എക്വലിഡ്‌സ് അസ്വീടോ നേരിട്ട് ഹോട്ടലില്‍ എത്തിയാണ് നടപടികള്‍ സ്വീകരിച്ചത് .’ മഹാനായ കളിക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വലുപ്പം ഞങ്ങള്‍ അംഗീകരിക്കുന്നു എന്നാല്‍ പരാഗ്വേയുടെ നിയമം അനുശാസിക്കുന്നതുപോലെ അദ്ദേഹത്തിന് വാദിക്കാനും അവസരമുണ്ടാകും. അങ്ങേയറ്റം ന്യായമായ നടപടികളാകും ഉണ്ടാവുക.’എന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം അദ്ദേഹം അറസ്റ്റിലും പോലീസ് കസ്റ്റഡിയില്‍ ആണെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
Post Your Comments