KeralaLatest NewsNews

ഇക്കൊല്ലം ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് എം.ജി രാധാകൃഷ്ണന്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍.

മനുഷ്യരാശി സമീപകാലത്ത് നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണി ആയി വളരുകയാണ് കൊ വിഡ് 19 എന്ന കൊറോണ വൈറസ് പകർച്ചവ്യാധി. രോഗ പ്രതിരോധത്തിന് ലോകം പ്രശംസിക്കുന്ന കേരളത്തിൽ ഏറ്റവും അധികം ജനങ്ങൾ ഒന്നിച്ചുകൂടുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 9 നാണ്. അടിയന്തിരമായി തന്നെ ഇക്കൊല്ലത്തെ പൊങ്കാല ഒഴിവാക്കേണ്ടത് ഒരു വലിയ അപകട സാധ്യത ഇല്ലാതാക്കാൻ അത്യന്താപേക്ഷിമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയിൽ ഈ പകർച്ചവ്യാധി പടരാൻ ഏറ്റവും സാധ്യത ഉള്ള ഇടമെന്ന നിലക്ക് കേരളം അത് തീരുമാനിച്ചില്ലെങ്കിൽ അത് നമ്മുടെ ഏറ്റവും ഗുരുതരമായ അബദ്ധങ്ങളിൽ ഒന്നാകും. ഇക്കൊല്ലത്തെ ഉംറ തീർത്ഥാടനം സൗദി അറേബ്യ റദ്ദാക്കിയതും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഹോളി ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത് മനസ്സിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.ജി രാധാകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇക്കൊല്ലം പൊങ്കാല ഒഴിവാക്കുക
————————————————————————–
മനുഷ്യരാശി സമീപകാലത്ത് നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണി ആയി വളരുകയാണ് കൊ വിഡ് 19 എന്ന കൊറോണ വൈറസ് പകർച്ചവ്യാധി . ആറ് ഭൂഖണ്ഡങ്ങളിലായി 80 ലേറെ രാജ്യങ്ങളിലെ ഒരു ലക്ഷത്തോളം പേർക്ക് രോഗം രേഖപ്പെടുത്തിക്കഴിഞ്ഞു. മൂവായിരത്തോളം പേർ മരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി രോഗബാധ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കേരളത്തിന്റെ രോഗ പ്രതിരോധ ശ്രമങ്ങൾ ലോകത്തിന്റെ പ്രശംസ നേടുന്നുമുണ്ട്. ജനം കൂട്ടം കൂടുന്ന ഇടങ്ങളും പരിപാടികളും ആണ് രോഗബാധയ്ക്ക് ഏറ്റവും സാധ്യതയുള്ളത്. ലോകരാജ്യങ്ങളെല്ലാം അതുകൊണ്ട് ആയിരത്തിലേറെ പേരെങ്കിലും എത്താനിടയുള്ള എല്ലാ പരിപാടികളും റദ്ദാക്കിക്കഴിഞ്ഞു. ഇതിൽ ടോക്യോയിൽ ജൂലായിൽ നിശ്ചയിച്ച ഒളിമ്പിക്സും പെടാനിടയുണ്ട്. ചൈനയിലും ജപ്പാനിലും ഹോങ്കോങ്ങിലും മറ്റും എല്ലാ സ്കൂളുകളും പൂട്ടി. പ്രശസ്തമായ വിവിധ ആഗോള കലാ-കായിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

രോഗ പ്രതിരോധത്തിന് ലോകം പ്രശംസിക്കുന്ന കേരളത്തിൽ ഏറ്റവും അധികം ജനങ്ങൾ ഒന്നിച്ചുകൂടുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 9 നാണ്. അടിയന്തിരമായി തന്നെ ഇക്കൊല്ലത്തെ പൊങ്കാല ഒഴിവാക്കേണ്ടത് ഒരു വലിയ അപകട സാധ്യത ഇല്ലാതാക്കാൻ അത്യന്താപേക്ഷിതമാണ്. ഇന്ത്യയിൽ ഈ പകർച്ചവ്യാധി പടരാൻ ഏറ്റവും സാധ്യത ഉള്ള ഇടമെന്ന നിലക്ക് കേരളം അത് തീരുമാനിച്ചില്ലെങ്കിൽ അത് നമ്മുടെ ഏറ്റവും
ഗുരുതരമായ അബദ്ധങ്ങളിൽ ഒന്നാകും. ഇക്കൊല്ലത്തെ ഉംറ തീർത്ഥാടനം സൗദി അറേബ്യ റദ്ദാക്കിയത് മനസ്സിലാക്കുക. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഹോളി ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത് മനസ്സിലാക്കുക.

കൊറോണ ബാധ മൂലം
വിവിധ രാജ്യങ്ങളിൽ ഇതിനകം റദ്ദാക്കിയ ചില പ്രമുഖ പരിപാടികൾ.
———————-
ബർലിൻ ടൂറിസം ഫെയർ
ജനീവ മോട്ടോർ ഷോ
ബാഴ്സലോണ മൊബൈൽ കോൺഗ്രസ്
ഗ്രീസ് കാർണിവൽ
ഖത്തർ മോട്ടോർ ഗ്രാന്റ് പ്രി
സൗദി ഉംറ

പാരീസ് ലൂവ്ർ മ്യൂസിയം അടച്ചു.
മിലാൻ ലാ സ്കാല ഒപ്പേറാ ഹൗസ് അടച്ചു.

https://www.facebook.com/mg.radhakrishnan/posts/2996234213740587

shortlink

Related Articles

Post Your Comments

Related Articles


Back to top button