Latest NewsNewsFootballSports

ഫുട്‌ബോള്‍ കളിച്ചാല്‍ മതി തല്‍ക്കാലം ഇനി ഇതൊന്നും വേണ്ട ; ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ബാധകമാകുന്ന പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നു

പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ബാധകമാകുന്ന പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നു.. പ്രൊഫഷണല്‍ കളിക്കാരുടെ ലോക സംഘടന ആയ ഫിഫ്‌പ്രോ ആണ് പുതിയ ‘കോഡെക്‌സ് ‘ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു മുന്‍പ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ഇതേ തീരുമാനം അറിയിച്ചിട്ടുണ്ട്.

ഇതനുസരിച്ചു കളിക്കിടയിലും വിജയാഘോഷങ്ങളിലും കളിക്കാര്‍ പരസ്പരം കൈകൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്‌നേഹ ചുംബനം നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. അതുപോലെ ഓട്ടോഗ്രാഫ് /ഫോട്ടോകള്‍ എന്നിവ ഒപ്പിടാന്‍ പാടില്ല. ഇന്റര്‍വ്യൂ നടത്തുന്ന മൈക്രോഫോണുകള്‍ അണുനാശിനി ഉപയോഗിച്ച ടിഷ്യൂ പേപ്പര്‍ കൈവശം വച്ചു മാത്രമേ കൈയില്‍ എടുക്കുവാന്‍ പാടുള്ളു. അതുപോലെ കഴിയുന്നതും എപ്പോഴും ഒരു ചെറിയ കുപ്പി ഡിസ്ന്‍ഫക്ഷന്‍ ലായനി കൈയില്‍ കരുതണം. ഇതൊന്നും പോരാഞ്ഞിട്ടാണ് ഒഴിഞ്ഞ ഗ്യാലറിയെ നോക്കി കളിക്കേണ്ടത്. കൊറോണയെ പേടിച്ചു വന്നുകൊണ്ടിരിക്കുന്ന നിബന്ധനകള്‍ ആണ് ഇതെല്ലാം.

shortlink

Post Your Comments


Back to top button