
ഗുവാഹട്ടി: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഇന്ത്യ- ഖത്തർ പോരാട്ടം. ആദ്യ മല്‍സരത്തില്‍ ഒമാനെതിരെ രണ്ടിനെതിരെ ഒരു ഗോളിന് തോറ്റിരുന്നു. ഇന്ന് രാത്രി 10 മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. സന്ദേശ് ജിംഗാന്‍, രാഹുല്‍ ഭേക്കെ, പ്രിതം കോട്ടല്‍, സുഭാശിഷ് ബോസ് എന്നിവരായിരിക്കും പ്രതിരോധത്തില്‍ കളിക്കുന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡിൽ അനിരുദ്ധ് ഥാപ്പയും റൗളിന്‍ ബോര്‍ജസും ഇറങ്ങും. ഉദാന്ത സിങ്, ലാലിന്‍സുവല്‍ ചാങ്തെ, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ മധ്യനിരയില്‍ കളിക്കും.
Read also: മദ്യലഹരിയില്‍ ബട്ടണ്‍ മാറിപ്പോയി; ഫുട്ബോള്‍ താരത്തിന്റെ കിടപ്പറ രംഗങ്ങള്‍ വൈറലായി
Post Your Comments