കേരളം ഉറ്റു നോക്കിയ സുപ്രധാനമായ കേസുകളെല്ലാം ചുരുളഴിയുന്നത് എങ്ങനെയെന്നു വ്യക്തമാക്കുന്ന വെബ് സീരീസുമായി കേരളാ പോലീസ്. കൂടത്തായി കൊലപാതക കേസ് ആണ് ആദ്യം പരമ്പര ആകുന്നത്. ഇതിനെതിരെ ജോളി അഡ്വ: ബി.എ ആളൂർ മുഖാന്തരം ട്രയൽ കോടതിയെ സമീപിക്കും. ജോളിയുടെ സയനേഡ് കൊലപാതകങ്ങളുടെ ചുരുളഴിച്ചത് എങ്ങനെയെന്നതാണ് രണ്ട് എപ്പിസോഡിൽ സംപ്രേഷണം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമണും സംഘവും ആണ് അഭിനേതാക്കൾ.
എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 6-നു ആണ് ഇത് സംപ്രേഷണം ചെയ്യുന്നത്. തിരക്കഥ,സംവിധാനം,ക്യാമറ,അഭിനയം എല്ലാം പോലീസ് തന്നെ. കേരളാ പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാറിന്റെ മേൽ നോട്ടത്തിലാണ് ഇത് തയ്യാറാകുന്നത്. രാജ്യത്ത് ആദ്യമായാണ് പോലീസ് യൂട്യൂബ് ചാനലും വെബ് സീരീസും ആരംഭിക്കുന്നത്. അഡ്വ: ആളൂർ ഈ വരുന്ന 7 ആം തീയ്യതി ശനിയാഴ്ച ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അന്ന് തന്നെ ഈ കേസും ഫയൽ ചെയ്യാനാണ് സാധ്യത. മാത്രമല്ല അഡ്വ: ആളൂർ ശനിയാഴ്ച ജയിലിൽ എത്തി ജോളിയെ കാണാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ പ്രാവശ്യം ആളൂർ പോയതിനു ശേഷം ജോളി ആത്മഹത്യക്കു ശ്രമിച്ചു എന്നത് വൻ വിവാദങ്ങൾക്ക് കാരണമായി. ഇതിന് മുൻപും ജോളിയെയും എന്നെയും മോശമായ രീതിയിൽ കേരളാ പോലീസ് നോക്കിയിരുന്നു.
അതുകൊണ്ടാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകനെ വേണ്ടായെന്ന് ജോളി പറഞ്ഞു എന്നുള്ള വ്യാജ വാർത്ത പോലീസ് തന്നെയാണ് നൽകിയത് എന്നും ജോളി ആത്മഹത്യ ചെയ്യുക ഇല്ല എന്നും എന്താണ് ഈ കഥക്ക് പിന്നിലെന്നും ജോളിയെ കണ്ട് കാര്യങ്ങൾ ജനങ്ങളെ ബോധ്യപെടുത്തുന്നതാണെന്നും ആളൂർ മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുടെ എല്ലാ കേസും ആളൂർ തന്നെയാണ് ഇപ്പോൾ നോക്കുന്നത്. കൂടത്തായി സീരിയൽ തള്ളിക്കൊണ്ട് ട്രയൽ സ്റ്റേജിൽ ഇരിക്കുന്ന ഒരു കേസ് സീരിയൽ ആക്കുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. പോലീസുകാരുടെ ഈ വെബ് സീരീസും സ്റ്റേ ആകാനാണ് സാധ്യത.
Post Your Comments