Latest NewsNewsIndia

കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി: യുവതിയുടെ വിവാഹം നടക്കാനിരുന്നത് മാര്‍ച്ച് 12 ന്

കർണാൽ•ഹരിയാനയില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കർണാൽ ജില്ലയിലെ താരോറി ബ്ലോക്കിലെ ഭൈനി ഖുർദ് ഗ്രാമത്തിന് സമീപമാണ് സംഭവം. കർണാൽ ജില്ലയിലെ ദാദുപൂർ ഖുർദ് ഗ്രാമത്തിലെ രജത് (21) താരോറി പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലെ 20 കാരിയായ യുവതി എന്നിവരാണ്‌ മരിച്ചത്.

ഇരുവരുടെയും കുടുംബങ്ങൾ പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് സംശയിക്കുന്നതായി സർക്കാർ റെയിൽവേ പോലീസ് (ജിആർപി) പറഞ്ഞു.

പത്താം ക്ലാസ് വരെ പഠിച്ച രജത് ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്നതായും യുവതി ഒൻപതാം ക്ലാസ് വരെ പഠിച്ചിരുന്നതായും പോലീസ് പറഞ്ഞു. മാർച്ച് 12 ന് പെൺകുട്ടി വിവാഹിതയാകാനിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇവരെ കാണാനില്ലായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇവരുടെ മൃതദേഹങ്ങൾ റെയിൽവേ ട്രാക്കുകളിൽ കണ്ടെത്തി.

അവർ വിവിധ ജാതികളിൽ പെട്ടവരാണെന്ന് സംശയിക്കുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ അടുത്തടുത്ത് കിടന്നിരുന്നതിനാല്‍ പ്രണയ പരാജയമാകാം കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തലിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയെന്ന് കർനാൽ ജിആർപി ചുമതലയുള്ള താര ചന്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button