ലിത്വാനിയ: കൊറോണ ലോകത്തെ മുഴുവന്‍ വിറപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ തുടങ്ങിയ വൈറസ് ലോകത്തെ പല രാജ്യങ്ങളിലും വ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. കൊറോണപ്പേടിയില്‍ പലരും പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്. അത്തരത്തിലൊരു സംഭവമാണിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിത്വാനിയയിലാണ് സംഭവം.
കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ശുചിമുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. എന്നാല്‍ പിന്നീട് പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാളുമായി താന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്നും അതിനാല്‍ കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരം ഭാര്യ ഭര്‍ത്താവിനോടു പറഞ്ഞിരുന്നതിനെതുടര്‍ന്നാണ് ഭാര്യയെ ഭര്‍ത്താവും മക്കളും ചേര്‍ന്ന് ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ടത്. അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ ഇവരെ മുന്‍കരുതലുകളോടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ലിത്വാനിയയില്‍ ഇതുവരെ ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments