Latest NewsNewsInternational

കൊറോണ വൈറസ് ; മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് ; വളര്‍ത്തുനായക്ക് കൊറോണ സ്ഥിരീകരിച്ചു

ഹോങ്കോംഗ്: ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നു. ഹോങ്കോംഗില്‍ കൊറോണ ബാധയുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിന് പിന്നാലെ വളര്‍ത്തുനായക്ക് കൊറോണ സ്ഥിരീകരിച്ചു. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ പടര്‍ന്ന ആദ്യ സംഭവമാണ് ഇത്. വൈറസ് ബാധ ചെറിയ രീതിയിലാണുള്ളതെന്നാണ് വിവരം. ഇതിനോടകം തന്നെ ഹോങ്കോംഗില്‍ 100 പേരിലാണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പോമറേനിയന്‍ വിഭാഗത്തിലുള്ള നായയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മൂക്കിലൂടെയും മുഖത്ത് കൂടിയുമുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് വിവരം.

മുന്‍കുതല്‍ നടപടികള്‍ സ്വീകരിച്ച് നായയെ കാര്‍ഷിക വകുപ്പ് ഐസലേറ്റ് ചെയ്തിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങളാണോ കൊറോണയുടെ ഉറവിടമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. ഫെബ്രുവരി 25നാണ് ഈ നായയുടെ ഉടമസ്ഥയും അറുപതുകാരിയുമായ സ്ത്രീ കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button