KeralaLatest NewsNews

കോണ്ടം അണിയിച്ച വാഴപ്പഴം : എസ്എഫ്‌ഐയുടെ കോളേജ് മാഗസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി

കണ്ണൂര്‍: കോണ്ടം അണിയിച്ച വാഴപ്പഴം , എസ്എഫ്ഐയുടെ കോളേജ് മാഗസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി. കാസര്‍കോട്ടെ മുന്നാടിലുള്ള പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ മാസികയില്‍ അശ്ലീല വാക്കുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിവാദം കൊഴുക്കുന്നത്. ‘ഉറ മറച്ചത്’ എന്ന പേരില്‍ പുറത്തിറങ്ങിയ മാസിക കോളേജിലെ യൂണിയന്‍ ഭരണം കൈയ്യാളുന്ന എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് പുറത്തിറങ്ങിയത് എന്നാണ് പ്രധാന ആരോപണം.

Read Also : കോണ്ടം ധരിപ്പിച്ച നേന്ത്രപ്പഴത്തിന്റെ കവര്‍ചിത്രവുമായി കോളേജ് മാഗസിന്‍…ആര്‍ത്തവ രാഷ്ട്രീയവും ലൈംഗികതയും ചര്‍ച്ചയാക്കലായിരുന്നു ലക്ഷ്യമെന്ന് എസ്എഫ്‌ഐയും : ഉള്ളില്‍ പോണോഗ്രാഫിയെ തോല്‍പ്പിയ്ക്കുന്ന ചിത്രങ്ങളും രതിയെ കുറിച്ചുള്ള ലേഖനങ്ങളും..മാഗസിന്‍ വിവാദം കത്തിപ്പടരുന്നു

ലൈംഗികതയെ കുറിച്ചുള്ള മറയില്ലാത്ത തുറന്നെഴുതലുകള്‍ ഉള്‍ക്കൊള്ളുന്ന മാസികയുടെ ഉള്ളടക്കത്തില്‍ അക്രമപരമായ ലൈംഗികത, ബലാത്സംഗം, ആര്‍ത്തവം, സ്ത്രീ സ്വവര്‍ഗ ലൈംഗികത എന്നിവയെ കുറിച്ച് പരാമര്‍ശമുണ്ട്. സ്വയം ഭോഗം ചെയ്യുന്ന ചിത്രം, നഗ്‌നയായ സ്ത്രീയില്‍ നിന്നും ആര്‍ത്തവ രക്തം ഒഴുകുന്ന ചിത്രം, എന്നിവ മാസികയില്‍ അച്ചടിച്ചിട്ടുണ്ട്.

മാസിക അശ്ലീല പ്രസിദ്ധീകരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നതെന്നും സ്ത്രീകള്‍ ഇത് മറിച്ചുനോക്കാന്‍ പോലും അറയ്ക്കുകയാണെന്നുമാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. വിഷയത്തില്‍ എ.ബി.വി.പിയും കെ.എസ്.യുവും പ്രധാനമന്ത്രിയെയും ഗവര്‍ണറെയും കണ്ണൂര്‍ സര്‍വകലാശാലാ വി.സിയെയും സമീപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button