ബീജിങ്: കൊറോണയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ചൈനയിലെ ജനങ്ങള്‍. മാരക വൈറസില്‍ നിന്നും രക്ഷതേടി ചൈനക്കാര്‍ ടണലുകളിലേക്കും രോഗാണു നാശിനികള്‍ സ്പ്രേ ചെയ്യുന്ന ട്രക്കുകളിലേക്കും ഓടുന്നു . സാമ്പത്തികമായി വന്‍ തകര്‍ച്ചയെ നേരിട്ട ചൈനയില്‍ ഭീതിപ്പെടുത്തുന്ന കാഴ്ച്ചകളാണ് എങ്ങും. കോവിഡ് 19 ഭീതിയില്‍ നിന്നും രക്ഷപെടാനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് ചൈനാക്കാര്‍.
Read Also : കൊറോണ വൈറസ് ; മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് ; വളര്‍ത്തുനായക്ക് കൊറോണ സ്ഥിരീകരിച്ചു
കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ തന്നെയാണ് പല പ്രതിരോധ മാര്‍ഗങ്ങളും ആദ്യം പരീക്ഷിക്കപ്പെടുന്നത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികള്‍ സ്പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതില്‍ പെടുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഓട്ടോമാറ്റിക് കാര്‍വാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളില്‍ കയറി നിന്നാല്‍ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളില്‍ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഈ ഉപകരണത്തെ കാണുന്നത്.
ചൈനയിലെമ്ബാടും രോഗാണു നാശിനികള്‍ സ്പ്രേ ചെയ്യുന്ന ട്രക്കുകളും അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം മുന്‍കരുതല്‍ നടപടികള്‍ കൊണ്ട് കൊറോണയില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 ബാധിച്ച് 2943 പേരാണ് ചൈനയില്‍ മാത്രം മരിച്ചത്. ലോകമാകെ മരണ സംഖ്യ 3100 കവിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം 90000ത്തിലേറെ വരും. 76 രാജ്യങ്ങളാണ് കൊറോണ ബാധ പടര്‍ന്നുപിടിച്ചിരിക്കുന്നത്. കൊറോണ സംഹാരതാണ്ഡവമാടിയ വുഹാനില്‍ ജനങ്ങള്‍ ഇപ്പോഴും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിട്ടില്ല. ഓരോ ജനവാസകേന്ദ്രങ്ങളോടും പുറത്തു നിന്നുള്ളവരോട് അകലം പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments