ഡൽഹി :രാജ്യതലസ്ഥാനത്ത് വൻ കലാപത്തിന് കാരണമായ ഒരു പ്രക്ഷോഭവും പ്രക്ഷോഭകേന്ദ്രവും ആളും ആരവവുമില്ലാതെ ഒതുങ്ങി . ഷാഹീൻ ബാഗിൽ ഇപ്പോൾ ആർക്കും പ്രതിഷേധിക്കേണ്ട,ആസാദിയെന്ന് ഉച്ചത്തിൽ അട്ടഹസിക്കുകയും വേണ്ട . അവർ ഉദ്ദേശിച്ച ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടു. നീണ്ട ഗൂഡാലോചനയുടെ ഫലമായി തുടങ്ങിയ ഒരു പ്രക്ഷോഭവും അതിന്റെ ബാക്കിപത്രമായ കലാപവും .53 പേരുടെ ജീവനെടുത്ത .എത്രയോ പേരുടെ ജീവിതം തകർത്തുകളഞ്ഞ ,സ്വപ്നങ്ങൾ ചാരമാക്കിയ കലാപം കൊണ്ട് നേട്ടം കൊയ്തതു അവർ മാത്രമാണ് .
രാജ്യത്ത് മാസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ അസ്വസ്ഥതയ്ക്കു കേന്ദ്രബിന്ദുവായ പ്രക്ഷോഭമായിരുന്നു ഷഹീൻ ബാഗ് പ്രക്ഷോഭം . അവിടെ നടന്ന പ്രതിഷേധങ്ങളുടെ യഥാർഥ മുഖം ഇന്ത്യയാകമാനം ഇതിനോടകം കണ്ടു കഴിഞ്ഞു . ഇന്ന് ദേശീയ വാർത്താമാധ്യമങ്ങളാണ് ആളും അനക്ക വുമില്ലാത്ത ഷഹീൻ ബാഗിന്റെ ചിത്രം പുറത്തു വിട്ടത് . കലാപത്തിന് ശേഷം മാധ്യമശ്രദ്ധ തീരെ ഇല്ലാത്തതിനാൽ പ്രക്ഷോഭകർ രംഗം കാലിയാക്കിയെന്ന് പരിസരവാസികൾ പറയുന്നു . വേദിയിൽ പതിവായി ഭക്ഷണം എത്തിച്ചിരുന്നവർ രണ്ടു ദിവസമായി എത്തുന്നില്ല . ഇപ്പോൾ അവിടെ വിരലിൽ എണ്ണാവുന്നത്ര പ്രതിഷേധക്കാർ മാത്രമാണ് ഉള്ളത് . എന്നാൽ അവർക്ക് സുരക്ഷ കൊടുക്കുന്ന ഉദ്യോഗസ്ഥർ എത്രയോ കൂടുതലും
Post Your Comments