ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ കലാപത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. പ്രതികള്‍ക്ക് നിയമ സഹായം നല്‍കണമെന്ന് വിധാന്‍ സഭ കമ്മിറ്റി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രതി ചേര്‍ക്കപ്പെട്ടവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് കമ്മിറ്റി രൂപീകരിച്ചത്.
Also Read: പണം കടം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ
കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ നിയമ സഹായവും സാമ്പത്തിക സഹായവും നല്‍കണമെന്നാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും ഇവരെ പോലീസ് ഉപദ്രവിച്ചെന്നും കമ്മിറ്റി വിലയിരുത്തി.
കോണ്‍ഗ്രസ് എം.എല്‍.എമാരായ കുല്‍ദീപ് സിംഗ് വായിദ്, കുല്‍ബീര്‍ സിംഗ് സിറ, ഫതേ ജംഗ് സിംഗ് ബജ്വ, ആം ആദ്മി എം.എല്‍.എ സര്‍വ്ജിത് കൗര്‍ മനുകെ, ശിരോമണി അകാലിദള്‍ എം.എല്‍.എ ഹരീന്ദര്‍പാല്‍ സിംഗ് ചന്ദുമജ്ര എന്നിവരാണ് വിധാന്‍ സഭ കമ്മിറ്റിയിലെ അംഗങ്ങള്‍.
Post Your Comments