Latest NewsIndiaNews

കോവിഡ് 19 : ഇന്ത്യയിലെ പേ ടി എം ജീവനക്കാരന് കൊറോണ; രണ്ടു ദിവസത്തേക്ക് കമ്പനി അടച്ചു

ഇയാൾ അടുത്തിടെ ഇറ്റലി സന്ദർശിച്ചിരുന്നു

നോയിഡ: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ് ഫോമായ പേ ടി എം കമ്പനിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കമ്പനി രണ്ടു ദിവസത്തേക്ക് അടച്ചു. ഗുരുഗ്രാം, നോയിഡ എന്നിവടങ്ങളിലെ ഓഫിസാണ് കമ്പനി അടച്ചിടാൻ തീരുമാനിച്ചത്.

ഇയാൾ അടുത്തിടെ ഇറ്റലി സന്ദർശിച്ചിരുന്നു. അതിനുശേഷം നടത്തിയ കൊറോണ പരിശോധനയിലാണ് റിസൾട്ട് പോസിറ്റീവ് ആണെന്ന് അറിയാൻ സാധിച്ചത്. കമ്പനിയിലെ എല്ലാ ജീവനക്കാരോടും കൊറോണ ടെസ്റ്റ് നടത്താൻ കമ്പനി നിർദ്ദേശിച്ചു.

അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനില്‍ എല്ലാവർഷവും നടക്കാറുള്ള ഹോളി ഒത്തു ചേരല്‍ ഈ വർഷം ഉണ്ടാകില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 29 ആയി.

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ് പറഞ്ഞു. എളുപ്പത്തിൽ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാൽ ചെറിയ മുൻകരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മന്ത്രി നിർദേശിച്ചു.

ALSO READ: കൊറോണ ബാധ: ഹോളി ഒത്തു ചേരലിൽ തീരുമാനം പുറത്തു വിട്ട് രാഷ്ട്രപതി ഭവൻ

രാജ്യത്ത് വിവിധയിടങ്ങളിൽ നിരീക്ഷണം തുടരുകയാണ്. നേരത്തെ ലിസ്റ്റ് ചെയ്ത 12 രാജ്യങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്രവിമാന യാത്രികരേയും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഡൽഹിയിലെ മൂന്ന് സ്‌കൂളുകളക്ക് അവധി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button