ഡൽഹി : കലാപബാധിത പ്രദേശങ്ങളിൽ കോൺഗ്രസ്സ് മുൻ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ഇന്ന് സന്ദർശനം നടന്നു . കലാപബാധിത പ്രദേശങ്ങളിൽ പോകുന്നതിന് ഡൽഹി പോലീസിന്റെ അനുമതി തേടാതെയാണ് അദ്ദേഹവും കൂട്ടരും കിഴക്കൻ ഡൽഹിയിലെ കലാപപ്രദേശങ്ങളിൽ സന്ദർശനം നടത്തിയത് . കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ . സി വേണുഗോപാലും സെൽജ കുമാരി, ആദിർ രഞ്ജൻ ചൗധരി, രൺദീപ് സുർജേവാല എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു കലാപം പിന്നിട്ട് പത്ത് ദിവസങ്ങൾക്ക് ശേഷമുള്ള ഈ സന്ദർശനത്തെ രാഷ്ട്രീയ വിനോദസഞ്ചാരമായിട്ടാണ് ബി ജെ പി പരിഹസിച്ചത് ,
വടക്കുകിഴക്കൻ ദില്ലിയിലെ കലാപബാധിത പ്രദേശങ്ങളിലൊന്നായ ബ്രിജ്പുരിയിലെ ഒരു സ്കൂൾ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് :ഇത് ഒരു വിദ്യാലയമാണ് . എന്ന് വച്ചാൽ ഇന്ത്യയുടെ ഭാവി പടുത്തുയർത്തേണ്ട സ്ഥലം . വെറുപ്പും വിദ്വേഷവും ഇതിനെ തകർത്തു . കലാപങ്ങൾ കൊണ്ട് ആരും ഒന്നും നേടുന്നില്ല . സാഹോദര്യവും സ്നേഹവും കരുതലും ഇവിടെ നഷ്ടമായി . ഇത് കേവലം ഒരു സ്കൂളിന്റെ കാര്യത്തിൽ മാത്രമല്ല . ഇന്ത്യയുടെ രാഷ്ട്രീയം തന്നെ ഇപ്പോൾ വിദ്വേഷവും വെറുപ്പും നിറഞ്ഞതാണ് .
അക്രമവും വിദ്വേഷവും വികസനത്തിന്റെ ശത്രുക്കളാണ് . രാജ്യ തലസ്ഥാനത്തെ കലാപം ഇന്ത്യയുടെ യശസ്സിനെ കരിവാരിതേക്കുന്നതിന് തുല്യമാണ് . ഇന്ത്യയുടെ വികസനത്തിനായി എല്ലാവരും ഒരുപോലെ കൈകോർക്കേണ്ടതുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് തന്റെ സന്ദർശനമെന്ന് അദ്ദേഹം കൂട്ടിചേർത്തു .
Post Your Comments