മലപ്പുറം: നൂതന കാർ വാഷ് സർവീസ് സൗകര്യവുമായി കാർ കഴുകാൻ ഇനി കുടുംബശ്രീ സംഘം വീട്ടിലെത്തും. പദ്ധതിക്ക് മലപ്പുറം ജില്ല തുടക്കമിട്ടു. കാർ എവിടെയാണെങ്കിലും അവിടെയെത്തി കഴുകുന്ന മൊബൈൽ വാഷ് സർവീസാണ് മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ തുടക്കമിട്ടിരിക്കുകയാണ്. തുടക്കത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ ആസ്ഥാനമായാണ് പ്രവർത്തനം.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്നത്. ജലനഷ്ടം കുറവാണെന്ന പ്രത്യേകതയും ഈ സംവിധാനത്തിനുണ്ട്. പൊൻമുണ്ടം കുടുംബശ്രീയിലെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി.
ALSO READ: ഷെയ്ന് നിഗമിന് സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിൽ തീരുമാനം ഇങ്ങനെ
പത്തര ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. വൈകാതെ നിശ്ചിത ദിവസങ്ങളിൽ തെരഞ്ഞെടുത്ത നഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. ഒമ്പതര ലക്ഷം വായ്പയും ഒരു ലക്ഷം ഗുണഭോക്തൃ വിഹിതവുമാണ്. വായ്പക്ക് കുടുംബശ്രീ പലിശ സബ്‌സിഡി അനുവദിക്കും. മൂന്നര ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ വാഹനം രൂപമാറ്റം വരുത്തിയാണ് വാഷിംഗിനാവശ്യമായ യന്ത്ര സാമഗ്രികൾ ഘടിപ്പിച്ചത്.
Post Your Comments