തിരുവനന്തപുരം: യാത്രക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ച് മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആര്‍ടിസി മാനേജിങ് ഡയറകടറും സിറ്റി പോലിസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. രാവിലെ 11 മണിയോടെ ആരംഭിച്ച പണിമുടക്ക് വൈകീട്ട് മൂന്നര മണിയോടെയാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്തെ എം.ജി. റോഡില്‍ ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടാണ് ജീവനക്കാര്‍ പണിമുടക്കിയത്.
Post Your Comments