കൊച്ചി: തൊട്ടാൽ പൊള്ളും, സ്വർണ്ണ വില ഇന്ന് വർദ്ധിച്ചു. പവന് 760 രൂപയും,ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് ഇന്ന് പവന് 32,000 രൂപയിലും, ഗ്രാമിന് 4000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 960 രൂപ വർദ്ധിച്ചു.
Also read : ഓഹരി വിപണി : ഇന്ന് തുടങ്ങിയത് കാര്യമായ നേട്ടമില്ലാതെ
കഴിഞ്ഞ ദിവസം പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് പവന് 31,240ഉം, ഗ്രാമിന് 3,905 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നിട്ടുണ്ട്. ഔണ്‍സിന് 1,646.65ഡോളർ എന്ന നിലവാരത്തിൽ ആണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 52.94 ഡോളറും, കിലോഗ്രാമിന് 52,941.03 ഡോളറുമാണ് വില.
സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 48.70 രൂപയും എട്ടു ഗ്രാമിന് 389.60 രൂപയുമാണ് വില. കിലോഗ്രാമിന് 48,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Post Your Comments