KeralaLatest NewsNews

ഹെഡ്‌മാസ്റ്റർ ആത്മഹത്യചെയ്‌ത സംഭവത്തിൽ ചിലർ ഉത്തരവാദികളാണെന്ന് അധ്യാപക സംഘടന

വയനാട്: പൂക്കോട് എംആർഎസ് സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ പി.വിനോദൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ചിലർ ഉത്തരവാദികളാണെന്ന് അധ്യാപക സംഘടന കെഎസ്ടിഎ. സഹപ്രവർത്തകരിൽ നിന്ന് മാനസിക പീഡനം അനുഭവിക്കുന്നതായി വിനോദൻ നേരത്തെ അധ്യാപക സംഘടനയായ കെഎസ്ടിഎക്ക് പരാതി നൽകിയിരുന്നു. വിനോദൻ ആത്മഹത്യ ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വിനോദനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിനോദന്റെ മരണശേഷം കെഎസ്‍ടിഎക്ക് നൽകിയ പരാതിക്ക് സമാനമായ കുറിപ്പ് കുടുംബാംഗങ്ങള്‍ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. അധ്യാപകസംഘടന വിനോദന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. വിനോദൻ മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സഹപ്രവർത്തകരിൽ നിന്ന് മാനസിക പീഡനം അനുഭവിക്കുന്നതായി കെഎസ്‍ടിഎയിൽ രേഖാമൂലം പരാതി നൽകിയിരുന്നത്. സ്‌കൂളിൽ ദുരനുഭവങ്ങൾ നേരിട്ടിരുന്നെന്ന് വിനോദൻ പരാതിയിൽ വിശദീകരിക്കുകയും ചെയ്തിരുന്നു.

സഹപ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയിലും വീട്ടിൽ എഴുതിവെച്ചിരുന്ന കുറിപ്പിലും വിനോദൻ എഴുതിയിരുന്നു. പയ്യോളി സിഐക്ക് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പ് കുടുംബം കൈമാറി.

ALSO READ: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സ്‌കൂൾ കെട്ടിടം പൊളിച്ചു; പുതിയ നീക്കവുമായി സർക്കാർ

കെഎസ്‍ടിഎയുടെ വയനാട് ജില്ലാ കമ്മിറ്റിക്ക് ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിനോദൻ നേരത്തെ പരാതി നൽകിയിരുന്നു. സ്‌കൂളിലെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളെ കുറിച്ചും വിനോദൻ കുറിപ്പിൽ പരാമർശിച്ചിരുന്നു. ആറ് പേജുള്ള പരാതിയാണ് കെഎസ്‍ടിഎക്ക് വിനോദൻ മരിക്കുന്നതിന് മുൻപ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button