ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രമേശ് ബിധുരി രംഗത്ത്. രാഹുല്‍ഗാന്ധി അടുത്തിടെ ഇറ്റലിയില്‍ പോയിരുന്നു. വിമാനത്താവളത്തില്‍ പരിശോധിച്ചോയെന്ന് എനിക്ക് അറിയില്ല. മാരകമായ വൈറസ് രാഹുലിന് ബാധിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വൈദ്യപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറ്റലിയില്‍നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബിധൂരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments