Latest NewsIndiaNews
Trending

ഇത് രാഷ്ട്രീയ വിനോദസഞ്ചാരം : രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി ജെ പി ദേശീയ വക്താവ് .

പലപ്പോഴും രാഹുൽ ഗാന്ധിയുടെ ഇത്തരം സന്ദർശനങ്ങൾ രാഷ്ട്രീയ വിനോദ സഞ്ചാരമായിട്ടാണ് തോന്നിയിട്ടുള്ളത് . ഇത്തരം ടൂറിസം കൊണ്ട് അദ്ദേഹത്തിനും പാർട്ടിക്കും ഇതുവരെയും കോട്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ .

ബി ജെ പി യെ സംബന്ധിച്ചിടത്തോളം പലപ്പോഴും രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പ്രവൃത്തികളും ഒരു നേരമ്പോക്കാണ് .അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങൾക്കും പ്രവർത്തനങ്ങൾക്കും പരിഹാസരൂപേണയുള്ള മറുപടികളാണ് എതിരാളികളിൽ നിന്നും ലഭിക്കുന്നത് .

ഇപ്പോഴിതാ ഡൽഹിയിലെ കലാപപ്രദേശങ്ങളിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി എത്തിയിരിക്കുന്നു ബി ജെ പി യുടെ ദേശീയ വക്താവ് ജിവിഎൽ നരസിംഹറാവു. അദ്ദേഹത്തിന്റെ സന്ദർശനത്തെ രാഷ്ട്രീയ വിനോദസഞ്ചാരമായിട്ടാണ് നരസിംഹറാവു വിശേഷിപ്പിച്ചത് .ഇത്തരമൊരു പ്രശ്ന ബാധിത പ്രദേശത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായി പോകുന്ന രാഹുൽ ഗാന്ധി ഡൽഹി പോലീസിന്റെ അനുമതി നേടേണ്ടതുണ്ട് . പോലീസിന്റെ അനുമതിയൊന്നും കൂടാതെ നടത്തുന്ന സന്ദർശനം വിനോദസഞ്ചാരം അല്ലാതെ മറ്റെന്താണ് ?ഏത് കാര്യത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ആളാണ് രാഹുൽ ഗാന്ധി .

ഈ ഒരു സന്ദർശനം വർത്താപ്രാധാന്യം കിട്ടുന്നതിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു . പലപ്പോഴും രാഹുൽ ഗാന്ധിയുടെ ഇത്തരം സന്ദർശനങ്ങൾ രാഷ്ട്രീയ വിനോദ സഞ്ചാരമായിട്ടാണ് തോന്നിയിട്ടുള്ളത് . ഇത്തരം ടൂറിസം കൊണ്ട് അദ്ദേഹത്തിനും പാർട്ടിക്കും ഇതുവരെയും കോട്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ . ഡൽഹി കലാപ പ്രദേശങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ ഇപ്പോൾ രാഷ്ടീയ ഇടപെടലുകൾ നടത്തുന്നത് സാഹചര്യം പ്രതികൂലമാക്കാനേ സഹായിക്കുകയുള്ളൂ . വീണ്ടും പ്രശ്നങ്ങൾ കുത്തിപ്പൊക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത് . അദ്ദേഹം റിപ്പബ്ലിക് ടി വിയോട് അഭിപ്രായപ്പെട്ടു.  .

shortlink

Related Articles

Post Your Comments

Related Articles


Back to top button