ഭോപ്പാൽ :രാഷ്ട്രീയകോലാഹലങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് വൻ ഭീഷണിയുയർത്തുന്ന അവകാശവാദവുമായി ബിജെപി എംഎൽഎ നരോത്തം മിശ്ര. നിലവിൽ കോൺഗ്രസിലെ പതിനഞ്ചു മുതൽ ഇരുപതു എം എൽ എമാർക്ക് തങ്ങളുടെ പാർട്ടിയിലേക്ക് നോട്ടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . കമൽനാഥ് മന്ത്രിസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ അസംതൃപ്തി വർദ്ധിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ അഴിമതി ഇടപാടുകളിൽ പലർക്കും കടുത്ത വിയോജിപ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയ്ക്കുള്ളിലെ ഐക്യം തകരുകയാണെന്നും ഏത് നിമിഷവും മന്ത്രിസഭ നിലംപൊത്താനുള്ള സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു .
എം എൽ എ മാർ കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടാണ് . പല കോൺഗ്രസ്സ് എം എൽ എ മാർക്കും ജനങ്ങളെ വേണ്ട രീതിയിൽ സേവിക്കാൻ കഴിയുന്നില്ല . അതിനുള്ള സഹായവും പിന്തുണയും സർക്കാരിൽ നിന്നും ജനപ്രതിനിധികൾക്ക് കിട്ടുന്നില്ല . മന്ത്രിസഭ അഴിമതിയിൽ മുങ്ങുകയാണ് . ഇതുകാരണം പലർക്കും പാർട്ടിയോട് അകൽച്ച തുടങ്ങിയിട്ടുണ്ട് . ഇത്തരമൊരു സാഹചര്യത്തിൽ അവസരം മുതലെടുക്കുവാൻ തീര്ച്ചയായും ഞങ്ങൾ ശ്രമിക്കും . അതിനു ബി ജെ പിയെ കുറ്റം പറയാൻ കഴിയില്ല . കാരണം ഇത് ഒരു കുതിരക്കച്ചവടമല്ല .
Post Your Comments