ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിൽ ‘നോ സര്‍’ ഹാഷ് ടാഗ് ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്. 24,700 ല്‍പരം റീട്വീറ്റുകളും 4,8000 ല്‍ പരം കമന്റുകളും ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോസ്റ്റിന് താഴെ വന്നിരുന്നു. സോഷ്യല്‍ മീഡിയ വിട്ട് പോകരുത് എന്ന കമന്റുകള്‍ ആണ് ഏറെയും.
Read also: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നോട്ടീസ് നൽകും
തിങ്കളാഴ്ച രാത്രിയോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന ലോകത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം തന്റെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നതിന്റെ കാരണം വ്യക്തമല്ല.
Post Your Comments