മെക്‌സിക്കോ: പൊതു ഇടങ്ങളില്‍ സ്ത്രീകളെ കാണില്ല. വ്യത്യസ്ത സമരവുമായി സ്ത്രീകള്‍. മെക്‌സിക്കോയിലാണ് ഈ വ്യത്യസ്ത സമരം. സമരത്തിന്റെ ഭാഗമായി ഓഫീസിലോ സ്‌കൂളിലോ റസ്റ്ററന്റുകളിലോ കടകളിലോ ഒരു സ്ത്രീയെപ്പോലും കാണില്ല. എന്തിന് കാറിലോ തെരുവിലോ പൊതു വാഹനങ്ങളിലോ സ്ത്രീകളില്ല. സംഭവം വറൈറ്റി അല്ലേ. ലോകത്താദ്യമായിരിക്കും ഇത്തരത്തിലൊരു സമരം.
ഇനി ഇവര്‍ നടത്തുന്ന വേറിട്ട പ്രതിഷേധം എന്തിനാന്നല്ലേ, ദിനംപ്രതി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും അടുത്തിടെ രാജ്യത്തെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളിലുമെല്ലാം ഇരയായത് സ്ത്രീകളാണ്. ഇനി ഇത്തരം അതിക്രമങ്ങള്‍ സഹിക്കാല്‍ പറ്റില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് സമരവുമായി ഇവര്‍ രംഗത്തെത്തുന്നത്.
ഇതിന്റെ ഭാഗമായി മാര്‍ച്ച് 9 ന് 24 മണിക്കൂര്‍ നീളുന്ന ദേശവ്യാപക സമരം നടത്താനാണ് ഇവരുടെ താരുമാനം. ഈ ദിവസങ്ങളില്‍ പൊതു ഇടങ്ങളിലൊന്നും ഒരു സ്ത്രീയെപ്പോലും ആര്‍ക്കും കാണാനാവില്ല. മെക്‌സിക്കോയുടെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇനിയെങ്കിലും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പരിഗണന ഉണ്ടാകണമെന്നും പുരുഷന്‍മാരുടെ മനോഭാവത്തില്‍ ഇതോടെ മാറ്റം വരണമെന്നും ആഗ്രഹിച്ചാണ് സമരം നടത്തുന്നതെന്ന് സമരം നടത്തുന്ന സത്രീകൂട്ടായ്മ പറഞ്ഞു. എ ഡേ വിത്തൗട്ട് അസ്- ഞങ്ങളില്ലാത്ത ദിവസം- അതാണു സ്ത്രീകളുടെ പദ്ധതി. എല്ലാ സ്ത്രീകളും ഒരു ദിവസത്തേത്ത് മാറിനിന്നാലെങ്കിലും രാജ്യം സ്ത്രീകളുടെ വിലയറിയട്ടെ. അക്രമവും അനീതിയും തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ മെക്‌സിക്കോയില്‍ 25 വയസ്‌കാരി കുത്തേറ്റു കൊല്ലപ്പെട്ടത് പൈശാചികമായിരുന്നു. തൊലിയുരിച്ച് അവരുടെ ആന്തരകാവയവങ്ങള്‍ പോലും പുറത്തെടുത്താണ് അക്രമികള്‍ ആഘോഷിച്ചത്. ആ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചും അക്രമികള്‍ ആശ്വാസം കണ്ടെത്തി. ഈ സംഭവം സ്ത്രീകള്‍ക്കിടയില്‍ വന്‍തോതിലുള്ള പ്രതിഷേധത്തിനാണു വഴിവച്ചത്.
ഒരൊറ്റ ദിവസത്തെ സമരം കൊണ്ടുതന്നെ രാജ്യത്തിന്റെ ഖജനാവിന് വന്‍ നഷ്ടം വരുമെന്ന് ഉറപ്പ്. ജോലിക്ക് ഹാജരാകാതിരിക്കുന്ന സ്ത്രീകള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ എടുക്കരുതെന്ന് ലോക്കല്‍ ഓഫിസുകള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് നഗരത്തിന്റെ വനിതാ മേയര്‍ അറിയിച്ചു. രാജ്യാന്തര വനിതാ ദിനത്തില്‍ത്തന്നെയാണ് സമരം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
Post Your Comments