ന്യൂഡല്‍ഹി: കശ്മീര്‍ കേസ് ഏഴംഗ ബെഞ്ചിനു വിടുമോ എന്ന കാര്യത്തില്‍ സുപ്രിംകോടതിയുടെ തീരുമാനം ഇങ്ങനെ. ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച്തന്നെ പരിഗണിക്കുമെന്ന് ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. രാഷ്ട്രപതി ഇറക്കിയ ഉത്തരവുപ്രകാരം ജമ്മുകശ്മീരിനു പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടണമോ എന്നകാര്യത്തിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗബെഞ്ച് ഇന്ന് ഉത്തരവിറക്കിയത്. 370-ാം വകുപ്പ് ദുര്‍ബലപ്പെടുത്തിയതിനെതിരായ ഹര്‍ജിക അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെങ്കിലും അവ എപ്പോഴാകുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
1959ലെയും 1970ലെയും വിധിയില്‍ വെരുദ്ധ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ 370-ാം വകുപ്പ് ദുര്‍ബലപ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിധികള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. 370-ാം വകുപ്പില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
Post Your Comments