Latest NewsKeralaNews

ഇടുക്കി ഡാം പ്രദേശത്തെ ഭൂചലനം : ഡാമിന്റെ സുരക്ഷ സംബന്ധിച്ച് വൈദ്യുത മന്ത്രി എം.എം.മണിയുടെ പ്രതികരണം പുറത്ത്

 

ചെറുതോണി: ഇടുക്കി ഡാമിന്റെ പരിസരപ്രദേശങ്ങളിലുണ്ടായ ഭൂചലനത്തില്‍ ആശങ്ക വേണ്ടെന്ന് വൈദ്യുതി വകുപ്പ്. അടിയന്തിര പ്രസ്താവനയിലാണ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഡാം സുരക്ഷിതമാണെന്ന് അറിയിച്ചത്. ഭൂചലനം ഉണ്ടായതിനെപ്പറ്റി ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുണ്ടായ ഭൂചലനങ്ങള്‍ പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 2 രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. കാല്‍വരി മൗണ്ടിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായി കണ്ടെത്തിയത്. പരിസരപ്രദേശങ്ങളിലെ വീടുകളുടെ ചുവരുകളില്‍ വിള്ളല്‍ വീണിട്ടുമുണ്ട്.

Read Also : ഇടുക്കി അണക്കെട്ടിന്റെ പരിസരത്ത് പ്രകമ്പനം

അണക്കെട്ടില്‍ പതിവില്‍ക്കൂടുതല്‍ ജലമുള്ളതാണോ കാരണമെന്ന സംശയവും കെഎസ്ഇബിക്കുണ്ട്. എന്നാല്‍ ഒറ്റ തവണ മാത്രം മഴ പെയ്തതിനാല്‍ ജലം അത്രയധികം ശേഖരിക്കപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. 2011ലാണ് ഇതിന് മുമ്ബ് ഇടുക്കി ജലസംഭരണി പ്രദേശത്ത് ഭൂചലനം രേഖപ്പെടുത്തിയത്. അന്ന് തുടര്‍ചലങ്ങളായി 26 എണ്ണം രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button