ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ നടന്ന ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും മോഷണങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്ര ശേഖര്‍ എന്ന വ്യക്തിക്ക് ലഭിച്ച വിവരാവകാശ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നത്.
ഓടുന്ന തീവണ്ടികളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നടന്നത് 29 ബലാത്സംഗങ്ങളും ,542 കൊലപാതകങ്ങളുമാണ് റെയില്‍വേ പരിസരത്ത് നടന്ന ബലാത്സംഗങ്ങളാകട്ടെ 136 ഉം. 2017 നും 19 നും ഇടയിലുള്ള വിവരങ്ങളാണിത്.
കൂടാതെ ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ 4718 മോഷണങ്ങളും, 771 തട്ടിക്കൊണ്ടുപോകല്‍, 213 കൊലപാതകശ്രമങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റെയില്‍വേ പരിസരത്തും മറ്റുമായി സ്ത്രീകള്‍ക്ക് നേരം 802 അതിക്രമ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം സ്ത്രീ സുരക്ഷയ്ക്കായി 182 എന്ന സുരക്ഷാ ഫോണ്‍നമ്പര്‍ മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു.
Post Your Comments