വിമാനയാത്രികർക്ക് ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം . ഈ സർവീസ് ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ വിസ്റ്റാര ആകും . ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും ഇനിമുതൽ അവരുടെ യാത്രികർക്ക് വിമാനത്തിനുള്ളിൽ വൈ-ഫൈ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും . ഇത് സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച്ചയാണ് കേന്ദ്രസർക്കാർ ഇറക്കിയത് .
ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, സ്മാർട്ട് വാച്ച്, ഇ-റീഡർ അല്ലെങ്കിൽ ഒരു പോയിന്റ് ഓഫ് സെയിൽ ഉപകരണം എന്നിവ വഴി യാത്രക്കാർക്ക് ഫ്ലൈറ്റ് മോഡിലോ വിമാനമോഡിലോ വൈ ഫൈ സേവനം ഉപയോഗിക്കാൻ കഴിയും
Post Your Comments