ന്യൂഡല്‍ഹി•ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരഭമായ ഇന്ത്യയുടെ എയര്‍ വിസ്താര മുംബൈയില്‍ നിന്നും ദുബായിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. 2019 ആഗസ്റ്റ് 21 മുതലാണ് സര്‍വീസ്.
മുംബൈ-ദുബായ്-മുംബൈ റിട്ടേണ്‍ ടിക്കറ്റിന് എല്ലാം ഉള്‍പ്പടെ 17,820 രൂപയാണ് പ്രാരംഭ ഓഫര്‍. ദുബായ്-മുംബൈ-ദുബായ് റിട്ടേണ്‍ ടിക്കറ്റിന് 765 ദിര്‍ഹവുമാണ് നിരക്ക്. പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളും ലഭ്യമാണ്. ഇതിന് യഥാക്രമം 24,900 രൂപയും 37,465 രൂപയുമാണ് നിരക്ക്.
വൈകുന്നേരം 4.25 ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന UK201 വിമാനം യു.എ.ഇ സമയം 6.15 ന് ദുബായില്‍ എത്തിച്ചേരും. മടക്ക വിമാനമായ UK202 യു.എ.ഇ സമയം വൈകുന്നേരം 7.15 ന് ദുബായില്‍ നിന്ന് പുറപ്പെട്ട് അര്‍ദ്ധരാത്രി കഴിഞ്ഞ് 12.15 ന് മുംബൈയിലെത്തും.
മൂന്ന് ക്ലാസ് ക്യാബിനുള്ള എയര്‍ബസ് എ320 നിയോ വിമാനം ഉപയോഗിച്ചാകും സര്‍വീസ്.
Post Your Comments