ന്യൂഡല്‍ഹി: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചെന്ന പരാതിയുമായി യാത്രക്കാരൻ.
വിസ്താര വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചെന്നാണ് പരാതി. എന്നാൽ വിമാനകമ്പിനി ഈ ആരോണം നിഷേധിച്ചു. യാത്രക്കാരൻ ട്വിറ്ററിലൂടെയാണ് വിമാനകമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത്.
ALSO READ:ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥിയുടെ വയറ്റിൽ ഇരുമ്പുകക്ഷണം കുരുങ്ങി
ഇതിന് ട്വിറ്ററിലൂടെ തന്നെ വിമാനകമ്പനി അധികൃതര്‍ മറുപടിയും നല്‍കി. ഒരു രീതിയിലും ഇത്തരം ഒരു സംഭവം ഉണ്ടാകില്ലെന്നാണ് വിമാനകമ്പനിയുടെ വാദം. എന്നും എയര്‍ക്രാഫ്റ്റ് വൃത്തിയാക്കാറുണ്ടെന്നും, അതുകൊണ്ടുതന്നെ വിമാനത്തിൽ നൽകുന്ന ഭക്ഷണത്തില്‍ പ്രാണികള്‍ വരാന്‍ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. പാറ്റ അടക്കമുള്ള പ്രാണികള്‍ വിമാനത്തിനുള്ളില്‍ വരുന്നതിന് ഒരു സാഹചര്യവുമില്ല ഏതെങ്കിലും രീതിയിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വിസ്താര അറിയിച്ചിട്ടുണ്ട്.
Post Your Comments