ലക്നൌ : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉടൻ തന്നെ ഒ പി രാജ്ബർ നയിക്കുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ മുന്നണിയിൽ ചേരുമെന്ന് പാർട്ടി സെക്രട്ടറി അരവിന്ദ് രാജ്ബർ അവകാശപ്പെട്ടു . രാവൺ എന്നറിയപ്പെടുന്ന ആസാദ് എട്ട് രാഷ്ട്രീയ പാർട്ടികളുടെ മുന്നണിയായ ഭഗിദാരി സങ്കൽപ് മോർച്ചയുടെ ഭാഗമാകുമെന്നും ഈ പാർട്ടി എസ്ബിഎസ്പിയുടെ മുന്നണി പാർട്ടിയാണെന്നും ജനറൽ സെക്രട്ടറി അരവിന്ദ് രാജ്ബാർ പറഞ്ഞു.ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് പ്രസ്സ് ട്രസ്റ്റ് ഇന്ത്യ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അരവിന്ദ് രാജ്ബർ പറഞ്ഞത് . എന്നാൽ ചന്ദ്രശേഖർ ആസാദിൽ നിന്നും ഇതുവരെയും അതേക്കുറിച്ച് സ്ഥിരീകരണമില്ല .
Post Your Comments