മദ്യപിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലും ശ്രദ്ധ നല്‍കണം. അച്ചാറും മിച്ചറുമൊക്കെയാണ് സാധാരണഗതിയില്‍ മദ്യത്തോടൊപ്പം ആളുകള്‍ കൂടുതലും കഴിക്കാറുള്ളത്. എന്നാല്‍ ഇത് നല്ലതല്ല
എല്ലാ ഭക്ഷണ സാധനങ്ങളും ടച്ചിംഗ്സായി ഉപയോഗിക്കാന്‍ പാടില്ല. ചിലത് ഉപയോഗിച്ചാല്‍ പണി പുറകേ വരും. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളോ ജങ്ക് ഫുഡുകളോ ഉപയോഗിക്കരുത്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടും എന്ന് മാത്രമല്ല ജങ്ക് ഫുഡിലെ രാസവസ്തുക്കള്‍ മദ്യവുമായി ചേര്‍ന്ന് പ്രതി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
മദ്യപിക്കുമ്‌ബോള്‍ സലാഡ്, ഫ്രൂട്ട്‌സ്, നട്ട്‌സ്, എന്നിവ കഴിക്കുന്നതാണ് നല്ലത്, പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നത് മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കാനും സഹായിക്കും. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കാരണം മദ്യപിക്കുമ്‌ബോള്‍ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകും. ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments