ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ 90കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ക്രൂരമായ ബലാത്സംഗത്തിനിടെയാണ് വൃദ്ധ കൊല്ലപ്പെട്ടത്. ശരീരത്ത് മുഴുവന്‍ കടിയേറ്റ പാടുകളുണ്ടെന്നും നഖം കൊണ്ട് മാന്തിയ പാടുകളുണ്ടെന്നും പോലീസ് പറയുന്നു.വൃദ്ധയുടെ മകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. 22കാരനായ ശാസ്ത്രശാല ശങ്കര്‍ എന്നയാളാണ് കുറ്റകൃത്യം ചെയ്തതെന്ന് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
മദ്യലഹരിയില്‍ ഇയാള്‍ തങ്ങളുടെ വീടിന്റെ പരിസരത്ത് ചുറ്റിത്തിരിയുന്നത് കണ്ടിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹലിയ മണ്ഡലിലെ അനുമുലയിലാണ് സംഭവം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മരുമകള്‍ ചായ വിതരണത്തിന് പുറത്തുപോയപ്പോള്‍ വൃദ്ധ ഒറ്റയ്ക്കായിരുന്നു വീട്ടില്‍. ഈ സമയമാണ് ആക്രമണം നടന്നത്.
വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നാല്‍ഗോണ്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം കൂലിപ്പണിക്കാരനായ ശങ്കറിന് സ്വഭാവദൂഷ്യമുണ്ടെന്നും ഇയാള്‍ ഗ്രാമത്തില്‍ നിന്ന് അപ്രത്യക്ഷനായെന്നും ഹാലിയ ഇന്‍സ്‌പെക്ടറും വ്യക്തമാക്കി.
Post Your Comments