Latest NewsIndiaNews

യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഋഷികേശില്‍ നടക്കുന്ന ആഴ്ചതോറുമുള്ള അന്താരാഷ്ട്ര യോഗ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു യോഗി ആദിത്യനാഥ്.

യോഗയിലൂടെ ആരോഗ്യം നേടിയ ആള്‍ക്ക് ഹൃദയാഘാതം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കൊറോണ വൈറസ് എന്നിവ അനുഭവിക്കേണ്ടി വരില്ലെന്നും’യോഗി ആദിത്യനാഥ് പറഞ്ഞു. ‘യോഗ അതിശയകരമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ജാപ്പനീസ് മസ്തിഷ്‌കവീക്കം പോലുള്ള രോഗങ്ങള്‍ക്ക് യോഗ മാത്രമാണ് മരുന്ന് എന്നും യോഗി പറഞ്ഞു.

ALSO READ: ഡൽഹി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി ലോക്സഭയിൽ കയ്യാങ്കളി; സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു; അവസാനം പൊട്ടിക്കരച്ചിൽ

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജാപ്പനീസ് മസ്തിഷ്‌കവീക്കം 60 ശതമാനമായി കുറയുകയും ഇതുമൂലമുള്ള മരണനിരക്ക് 90 ശതമാനവുമായി കുറഞ്ഞു. കഴിഞ്ഞ 40 വര്‍ഷങ്ങളായി, മണ്‍സൂണ്‍ കാലയളവില്‍ മസ്തിഷ്‌കവീക്കം മൂലം 1 മുതല്‍ 15 വയസ് പ്രായമുള്ള 1500 കുട്ടികളില്‍ മരണം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ 25 വര്‍ഷമായി ഘോരഖ്പൂരിലും കിഴക്കന്‍ യുപിയിലും താന്‍ യുദ്ധം ചെയ്യുകയാണെന്നും ഇത്തരം രോഗങ്ങളില്‍ യോഗ മാത്രമാണ് മരുന്നെന്ന് മനസ്സിലായതായും യോഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button