Latest NewsNewsIndia

15കാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കൈയും കാലും കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു ; സഹോദരന്‍ അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 15കാരനായ സഹോദരനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ വിള്ളിവാക്കം വനിതാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതിയെ പിന്നീട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വീട്ടില്‍ ആളില്ലാത്ത സമയത്ത് 14കാരിയാണ് സഹോദരന്റെ ലൈംഗിക പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ കൈയും കാലും കെട്ടിയിട്ടശേഷമായിരുന്നു പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലായിരുന്നു പീഡനം തുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു.

രണ്ടുകുട്ടികളും അമ്മയുടെ ആദ്യഭര്‍ത്താവിലുണ്ടായ മക്കളാണ്. ആദ്യഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞശേഷം മറ്റൊരാളെ വിവാഹം കഴിച്ച് അമ്മയും കുട്ടികളും അയാളോടൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടിയെ സഹോദരന്‍ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് ക്ലാസിലെ കൂട്ടുകാരിയോട് ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടര്‍ന്ന് കൂട്ടുകാരി പെണ്‍കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് 15 വയസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സഹോദരങ്ങളില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button