Latest NewsNewsIndia

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീണ്ടുപോകാന്‍ സാധ്യത : വധശിക്ഷ സ്‌റ്റേ ചെയ്യാന്‍ പുതിയ കരുക്കളുമായി പ്രതികളും അഭിഭാഷകരും : പ്രതികളുടെ പുതിയ വാദം ഇങ്ങനെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീണ്ടുപോകാന്‍ സാധ്യത, വധശിക്ഷ സ്റ്റേ ചെയ്യാന്‍ പുതിയ കരുക്കളുമായി പ്രതികളും അഭിഭാഷകരും. പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും സ്റ്റേയിലൂടെ തല്‍ക്കാലത്തേക്കെങ്കിലും വധ ശിക്ഷ മാറ്റിവയ്ക്കാനും കൊലക്കയറില്‍ നിന്നും ഊരിപ്പോകാനും പതിനെട്ടടവും പയറ്റുകയാണ് നിര്‍ഭയയുടെ ഘാതകര്‍.

നിര്‍ഭയയുടെ ഘാതകരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനിരിക്കെ കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാര്‍ സിങ്ങും പവന്‍ കുമാര്‍ ഗുപ്തയും ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജിയില്‍ മാര്‍ച്ച് രണ്ടിനുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ തിഹാര്‍ ജയില്‍ അധികൃതര്‍ക്കു നോട്ടീസ് നല്‍കി.
രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തീര്‍പ്പാക്കിയിട്ടില്ലെന്ന്, അഭിഭാഷകന്‍ എ.പി. സിങ് മുഖേന നല്‍കിയ ഹര്‍ജിയില്‍ അക്ഷയ് കുമാര്‍ സിങ് വാദിച്ചു. ആവശ്യമായ വസ്തുതകള്‍ സമര്‍പ്പിച്ചില്ലെന്നു കാട്ടിയാണ് രാഷ്ട്രപതി മുന്‍പ് ദയാഹര്‍ജി തള്ളിയതെന്ന് എ.പി. സിങ് പറഞ്ഞു. വധശിക്ഷയ്ക്ക് രണ്ട് ദിവസം മാത്രം അവശേഷിക്കേ വീണ്ടും സ്റ്റേ വാങ്ങാനാണ് പ്രതികളുടെ പുതിയ നീക്കങ്ങള്‍.

താന്‍ നല്‍കിയ പിഴവു തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നു കാട്ടിയാണ് പവന്‍ കുമാര്‍ ഗുപ്ത ഹര്‍ജി നല്‍കിയത്. അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25), മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറിന് നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button