കാസര്‍ഗോഡ്: ആറുവയസുകാരി ദേവനന്ദയെ കാണാതായതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറയുന്നത്. ഈ വാര്‍ത്ത വായിക്കുമ്പോള്‍ എല്ലാവരുടേയും മനസില്‍ പ്രത്യേകിച്ച് കാസര്‍ഗോഡുകാര്‍ക്ക് പെട്ടെന്ന് ഓര്‍മ വരുന്നത് സനാ ഫാത്തിമയുടെ മുഖമാണ്. ദേവനന്ദയുടെ തിരോധാനത്തിനും മരണത്തിനും ഉണ്ടായ സമാനതകളായിരുന്നു നാല് വയസുകാരി സനാ ഫാത്തിമയ്ക്കും സംഭവിച്ചത്
Read Also : സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
2017 ആഗസ്റ്റ് മൂന്നിനാണ് പാണത്തൂരിലെ ഇബ്രാഹിമിന്റെയും ഹസീനയുടെയും മകളായ നാലുവയസുകാരി സനയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായത്.
നാടോടിസംഘങ്ങളോ മറ്റാരെങ്കിലുമോ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തില്‍ ഇപ്പോള്‍ ദേവനന്ദയുടെ കാര്യത്തിലെന്നപോലെ നാടെങ്ങും വിശദമായ അന്വേഷണങ്ങള്‍ നടന്നിരുന്നു.
അതിര്‍ത്തി കടന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോലും പോലീസ് അന്വേഷണം നടത്തി. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും വച്ച സന്ദേശങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനകളില്‍ അവള്‍ നിറഞ്ഞ ദിനങ്ങളായിരുന്നു അന്ന്. ഇതിനിടയില്‍ കാണാതായി മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി എന്നുള്ള വാട്‌സ്ആപ് സന്ദേശം ഒരു ഭാഗത്തു പ്രചരിച്ചത് വിവാദമാവുകയും ചെയ്തു.
വീടിനടുത്തുള്ള നീര്‍ച്ചാലിന്റെ അടുത്തുനിന്ന് കുട്ടിയുടെ ചെരിപ്പും കുടയും കിട്ടിയതുമാത്രമായിരുന്നു കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച തെളിവ്.
ഒടുവില്‍ ആറു ദിവസത്തെ അന്വേഷണങ്ങള്‍ക്കു വിരാമമായി പാണത്തൂര്‍ പവിത്രങ്കയം പുഴയില്‍ നിന്നാണ് സനയുടെ ജീവനറ്റ ശരീരം കണ്ടെടുത്തത്.
വീടിനടുത്തു കൂടി ഒഴുകുന്ന നീര്‍ച്ചാല്‍ ചെന്നുചേരുന്നതും ഈ പുഴയിലാണ്. കളിക്കുന്നതിനിടെ നീര്‍ച്ചാലിനടുത്തെത്തിയ കുട്ടി കാലുതെറ്റി വീണതായിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നത്. തികച്ചും സമാനമായ സാഹചര്യങ്ങളില്‍ ദേവനന്ദയുടെ മരണവും യാദൃശ്ചികമായി തീര്‍ന്നു
Post Your Comments