ചെന്നൈ: ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടം, നടന് കമലഹാസനെ പൊലീസ് ചോദ്യം ചെയ്യും. നടനോട് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദേശം നല്കി .ചെന്നൈയ്ക്കു സമീപം നസ്രത്ത്പേട്ടില്‍ നടന്ന ചിത്രീകരണത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണു അസിസ്റ്റന്റ് ഡയറക്ടറുള്‍പ്പെടെ മൂന്നു പേര് മരിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സംവിധായകന് ഷങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കമല്‍ ഉന്നയിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ എതിര്‍ക്കുകയായിരുന്നു. നടനും സംവിധായകനും അപകടത്തിന്റെ ഉത്തരവാദിത്തമുണ്ടെന്നു നിര്‍മാണ കമ്പനിയായ ലൈക്കാ പ്രൊഡക്ഷന്‍സ് തുറന്നടിച്ചു.
Post Your Comments