പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്കുള്ള വിമാനത്തില്‍ അപകടകാരിയായ ക്രിമിനല്‍ കയറിയിട്ടുണ്ടെന്ന അടിയന്തിര സന്ദേശത്തെത്തുടർന്ന് വിമാനം സ്റ്റാന്‍സ്റ്റെഡില്‍ അടിയന്തിരമായി നിലത്തിറക്കി നാടകീയമായ രീതിയിൽ വിമാനം വളഞ്ഞ് ക്രിമിനലിനെ അറസ്റ്റ് ചെയ്തു. രണ്ട് ടൈഫൂണുകളുടെ അകമ്പടിയോടെയാണ് വിമാനം നിലത്തിറക്കിയത്. മെട്രൊപൊളിറ്റന്‍ പൊലീസ് മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് പിടിയിലായിരിക്കുന്നത്. അപകട ഭീഷണിയുയര്‍ന്നതിനെ തുടര്‍ന്ന് വിമാനത്തെ രണ്ട് ആര്‍എഎഫ് ഫൈറ്റര്‍ വിമാനങ്ങള്‍ അകമ്പടി സേവിച്ചിരുന്നു.
ബോംബ് ഭീഷണി, വിമാനത്തിനകത്ത് പ്രശ്നമുണ്ടാക്കല്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് 52കാരനായ ഇയാളെ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈനില്‍ നിന്നും അറസ്റ്റ് ചെയ്തതെന്നും യുകെ അധികൃതര്‍ക്ക് അജ്ഞാത ഫോണ്‍ കാള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം സ്റ്റാന്‍സ്റ്റെഡിലേക്ക് തിരിച്ച് വിട്ടതെന്നും പിഐഎ പറയുന്നു.ഇയാളെ അറസ്റ്റ് ചെയ്യാനായി നിരവധി ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും സ്റ്റാന്‍സ്റ്റെഡില്‍ വിന്യസിച്ചിരുന്നു. വിമാനം നിലത്തിറങ്ങിയ പാടെ പൊലീസ് ഞൊടിയിടെ വിമാനത്തെ വളയുകയും തുടര്‍ന്ന് വിമാനത്തിലേക്ക് ഇരച്ച് കയറിയ പൊലീസ് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments