കൊച്ചി: ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന വാഹനങ്ങള്‍ കട്ടപ്പുറത്തെന്ന് റിപ്പോർട്ട്. കുടിശ്ശിക ലഭിക്കാതെ ഇനി ഇന്ധനം നല്‍കാനാകില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ നിലപാടെടുത്തതോടെയാണ് കൊച്ചി കാക്കനാട്ടെ വാഹനങ്ങൾ കട്ടപ്പുറത്തായത്. കാക്കനാട്ടെ ഓലിമുകളിലെ ഒരു പെട്രോള്‍ പമ്പില്‍നിന്നാണ് ഈ വാഹനങ്ങള്‍ക്ക് ഡീസല്‍ അടിച്ചിരുന്നത്. എന്നാല്‍ ലക്ഷങ്ങളാണ് ഡീസല്‍ അടിച്ച ഇനത്തില്‍ നല്‍കാനുള്ളത്. ട്രഷറിയില്‍നിന്ന് പണം നല്‍കാത്തത് മൂലമാണ് പണം അടയ്ക്കാൻ കഴിയാതിരുന്നത്. പണം കിട്ടാതെ ഇനി ഡീസല്‍ നല്കാന് കഴിയില്ലെന്നാണ് പമ്പുകാരും അറിയിച്ചിരിക്കുന്നത്.
Post Your Comments