ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും: കുറഞ്ഞത് കാ​ല്‍​ല​ക്ഷം പി​ഴ

തൊ​ടു​പു​ഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികൾ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ത​ട​യാ​ന്‍ മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കു​ന്നു. റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും ശ​ക്ത​മാ​ക്കു​മ്പോഴും നിരത്തിലുള്ളവരിൽ പകുതിയും ഇ​ത്ത​ര​ത്തി​ല്‍ പ്രാ​യ​പൂ​ര്‍ത്തി എ​ത്താ​ത്ത​വ​രാണ് എന്നുള്ളതാണ് വാസ്തവം.

Also Read:പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ബൈ​ക്ക്​ അ​പ​ക​ട​ങ്ങ​ൾ ഉണ്ടാകുന്നതും കുട്ടികളുടെ അശ്രദ്ധ മൂലമാണ്. അപകടങ്ങളുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്.
ഒ​രു​വ​ണ്ടി​യി​ല്‍ മൂ​ന്നു​പേ​ര്‍ യാ​ത്ര ചെ​യ്യു​ന്ന​ത് തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍പോ​ലും പ​തി​വ് കാ​ഴ്ച​യാ​ണ്. പൊലീസ് നടപടികൾ സ്വീകരിച്ചാലും വീണ്ടും ഇത് ആവർത്തിക്കുകയാണ് പതിവ്.

അതേസമയം, സ്​​കൂ​ളുകൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ധാരാളം കുട്ടികളാണ് വാഹനങ്ങളിൽ പരിസരത്ത് കറങ്ങി നടക്കുന്നത്. അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച്‌​ ഇ​ര​പ്പി​ച്ചെ​ത്തു​ന്ന ഇ​വ​ര്‍ മ​റ്റ്​ യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്നും ലൈ​സ​ന്‍​സ്​ ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും​ ഇ​ടു​ക്കി എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ആ​ര്‍.​ടി.​ഒ പി.​എ. അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button