Latest NewsKeralaNews

‘എന്നെയൊന്ന് സഹായിക്കണം മമ്മൂക്ക’; ചികിത്സാ സഹായം ചോദിച്ച ആരാധകന് സഹായമൊരുക്കി മമ്മൂട്ടി

തിരുവനന്തപുരം: താരങ്ങളോട് ആരാധകര്‍ സഹായം ചോദിക്കുന്നതും താരങ്ങള്‍ സഹായം ചെയ്യുന്നതെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. എന്തിന് ഫെയ്‌സ്ബുക്ക് പേജിലൂടെ സഹായമഭ്യര്‍ത്ഥിച്ചാല്‍പ്പോലും നല്‍കുന്നവരുണ്ട്. ഫെയസ് ബുക്ക് കമന്റിലൂടെ ചാന്‍സ് ചോദിച്ച ആരാധകന് അഭിനയിക്കാന്‍ പോലും താരങ്ങള്‍ അവസരം ഒരുക്കി കൊടുത്തിട്ടുണ്ട്. എന്നാലിപ്പോള്‍  അതൊന്നുമല്ല ചര്‍ച്ചായാകുന്നത്. ഫേസ്ബുക്ക് പേജിലൂടെ ചികിത്സാ സഹായം ചോദിച്ചെത്തിയ ആരാധകന് സഹായമൊരുക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി.

കിഡ്‌നി തകരാറിലാണ് എന്നെയൊന്ന് സഹായിക്കണം മമ്മൂക്ക എന്ന് അഭ്യര്‍ത്ഥിച്ച ജയകുമാര്‍ എന്ന ആരാധകനാണ് സഹായം നല്കിയത്. കമന്റ് കണ്ട് മമ്മൂട്ടി ഇതേക്കുറിച്ച് അന്വേഷിച്ച് ആവശ്യം ന്യായമാണെന്നു മനസിലാക്കിയതോടെ ജയകുമാറിന് സഹായം എത്തിക്കാന്‍ തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ടിനെ ഏല്‍പ്പിച്ചു.

ഇതായിരുന്നു ജയകുമാറിന്റെ ഫെയ്‌സ്ബുക്ക് കമന്റ്. ‘എന്റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്നിയും തകരാറിലാണ്. ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്.എന്നെ സഹായിക്കാന്‍ ബന്ധുക്കളൊന്നുമില്ല. ചികില്‍സയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം..’

എന്നാല്‍ ജയകുമാറിന് റോബര്‍ട്ട് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടു. രണ്ടു തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാന്‍ പറ്റുന്ന പദ്ധതികള്‍ കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന് മുന്‍പില്‍ ഇല്ല. രണ്ട് ഇപ്പോള്‍ താങ്കള്‍ ചികില്‍സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികില്‍സാധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികില്‍സയ്ക്കായി ഒരു തുക ഈ ആശുപത്രിയില്‍ അടക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലിലുള്ള രാജഗിരി ആശുപത്രിയില്‍ അന്‍പത് ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button