കാസര്‍ഗോഡ്: കോണ്ടം ധരിപ്പിച്ച നേന്ത്രപ്പഴത്തിന്റെ കവര്‍ചിത്രവുമായി കോളേജ് മാഗസിന്, ആര്‍ത്തവ രാഷ്ട്രീയവും ലൈംഗികതയും ചര്ച്ചയാക്കലായിരുന്നു ലക്ഷ്യമെന്ന് എസ്എഫ്ഐയും. ഉള്ളില്‍ പോണോഗ്രാഫിയെ തോല്‍പ്പിയ്ക്കുന്ന ചിത്രങ്ങള്‍.കാസര്‍ഗോഡ് ബേഡകം പാര്‍ട്ടി ഗ്രാമത്തിലെ മുന്നാട് പീപ്പിള്‍സ് കോളേജ് മാഗസിനാണ് ഇപ്പോള്‍ വിവാദത്തിലായിരിയ്ക്കുന്നത്. കോളേജ് മാഗസിനെതിരെ വിദ്യാര്‍ത്ഥികള്‍ ചാന്‍സലറായ ഗവര്‍ണ്ണര്‍ക്ക് പരാതി അയച്ചു.
പോണോഗ്രാഫിയെ തോല്‍പ്പിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു.
മാഗസിന്റെ മുഖ്യ പത്രാധിപര്‍ പ്രിന്‍സിപ്പല്‍ സി.കെ ലൂക്കോസാണ്. ഈ വര്‍ഷം എഡിറ്റര്‍ സ്ഥാനം എസ്.എഫ്.ഐക്കായിരുന്നു. മാഗസിനുള്ളില്‍ ആര്ത്തവത്തെപറ്റിയാണ് ഏറെയും പരാമര്‍ശം. കൂടാതെ രതിയെ പറ്റിയും വലിയ വിവരണമാണുള്ളത്.അതുപോലെ ലൈംഗികതയുടെ രാഷ്ട്രീയം, ആര്‍ത്തവം അശുദ്ധമോ, പ്രണയം നഷ്ട്ടപ്പെട്ടവന്റെ രതി, തുടങ്ങിയവ തനി അശ്ലീലമെന്നാണ് പരാതി.
കടപ്പാട് മറുനാടന്‍
Post Your Comments