ഇന്ത്യന്‍ ഓയില്‍ കോർപറേഷന്റെ വെസ്റ്റേണ്‍ റീജണിൽ അവസരം. 364 ടെക്നിക്കല്‍ അപ്രന്റിസ് , 136 നോണ്‍ ടെക്നിക്കല്‍ അപ്രന്റിസ് എന്നിങ്ങനെ 500ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ടെക്നീഷ്യന് അപ്രന്റീസിന് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും, ട്രേഡ് അപ്രന്റിസിന് ഫിറ്റര്‍/ഇലക്ട്രീഷ്യന്/ഇലക്ട്രോണിക് മെക്കാനിക്ക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/മെഷിനിസ്റ്റ് എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റും, നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ്-അക്കൗണ്ടന്റിന് ബിരുദവുമാണ് യോഗ്യത. നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ്-ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പ്രാരംഭകര്‍ക്കും സ്കില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു ആണ് പ്രാരംഭകരുടെ യോഗ്യത.
മഹാരാഷ്ട്ര-297 (ജനറല്‍-150, ഇ.ഡബ്ല്യു.എസ്.-14, എസ്.സി.-29, എസ്.ടി.-26,ഒ.ബി.സി.-78), ഗുജറാത്ത്-113 (ജനറല്‍-55, ഇ.ഡബ്ല്യു.എസ്.-5, എസ്.സി.-7,എസ്.ടി.-16, ഒ.ബി.സി.-30), മധ്യപ്രദേശ്-64 (ജനറല്‍-31, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-9, എസ്.ടി.-12, ഒ.ബി.സി.-9), ഛത്തീസ്ഗഢ്-14 (ജനറല്‍-9, എസ്.സി.-1, എസ്.ടി.-4), ഗോവ-9 (ജനറല്‍-7, എസ്.ടി.-1, ഒ.ബി.സി.-1), ദാദ്ര ആന്‍ഡ് നാഗര്‍ഹാവേലി-3 (ജനറല്‍-2, എസ്.ടി.-1) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകള്‍.
വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.iocl.com/
അവസാന തീയതി: മാര്‍ച്ച് 20
Post Your Comments