യൂണിക്കോണ്‍ 160 ബിഎസ്-6 മോഡൽ വിപണിയിലെത്തിച്ച് ഹോണ്ട. നിലവിലെ മോഡലിനെക്കാൾ ചില മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. ബിഎസ്-6 എന്‍ജിനിൽ 10 സിസി കരുത്ത് ഉയർത്തിയിട്ടുണ്ട്. ഡിസൈന്‍ കൂടുതല്‍ മികച്ചതാക്കുകയും യാത്രാസുഖം ഉയര്‍ത്തുകയും എന്‍ജിന്‍ കില്‍ സ്വിച്ച് സംവിധാനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Also read : മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ അവസരം
ഇക്കോ ടെക്നോളജിയും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവുമുള്ള ബിഎസ്-6 നിലവാരത്തിലുള്ള 162.7 സിസി എന്‍ജിൻ 12.73 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് വാഹനത്തെ നിരത്തിൽ കരുത്താനാക്കുന്നു. 93,593 രൂപയാണ്ഡല്‍ഹിയിലെ എക്സ്ഷോറൂം വില. പേള്‍ ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും.
Post Your Comments