![DRUNKEN EXPAT KUWAIT](/wp-content/uploads/2020/03/DRUNKEN-EXPAT-KUWAIT.jpg)
കുവൈറ്റ് സിറ്റി : മദ്യപിച്ച് വഴിയില്‍ കിടന്ന് പരിഭ്രാന്തി പരത്തിയ പ്രവാസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുവൈറ്റിലാണ് സംഭവം. രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ ഭീതി കൂടി നിലനില്‍ക്കുന്നതിനാൽ വഴിയിൽ ഒരാൾ കിടക്കുന്നത് കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി. പരിശോധനയിൽ അമിതമായി മദ്യപിച്ച് ബോധം നഷ്ടമായതാണെന്ന് വ്യക്തമായതോടെ അധികൃതര്‍ ഇയാളെ ഹവാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Also read : കോവിഡ് -19 : ആസ്ട്രേലിയയിൽ നിന്നും ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു .
കൊറോണ വൈറസ് ബാധിതനായിരിക്കുമെന്ന സംശയത്താൽ ജനങ്ങളാരും ഇയാളുടെ അടുത്തേക്ക് വന്നിരുന്നില്ല. ഹൃദയാഘാതമുണ്ടായതായിരിക്കുമോ എന്ന് ചിലര്‍ സംശയിച്ചെങ്കിലും ദൂരെ മാറിനിന്ന് വീക്ഷിക്കുക മാത്രമാണ് ചെയ്തത്.
Post Your Comments