Latest NewsNewsIndia

ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ജോഗീന്ദര്‍ സിങ് സെയ്നി അന്തരിച്ചു

ന്യൂഡല്‍ഹി: ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ജോഗീന്ദര്‍ സിങ് സെയ്നി അന്തരിച്ചു
ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു അദ്ദേഹം.ഗുര്‍ബചന്‍ സിങ് രണ്‍ധാവയടക്കമുള്ള നിരവധി അത്‌ലറ്റിക് താരങ്ങളുടെ പരിശീലകനായിരുന്നു. 90 വയസ്സായിരുന്നു.

1997-98ല്‍ ജോഗീന്ദര്‍ സിങ് സെയ്നിയെ രാജ്യം ദ്രോണാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചു. 1954-ലാണ് സെയ്നി അത്ലറ്റിക്സ് പരിശീലകനായി കരിയര്‍ ആരംഭിച്ചത്. 1961 മുതല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ അധ്യാപകനായിരുന്നു. 1970-ല്‍ അത്ലറ്റിക്സ് ഫെഡറഷേന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തു. 2004 വരെ സെയ്നി പരിശീലകനായി തുടര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button