Latest NewsKeralaIndia

ചലച്ചിത്ര പുരസ്കാരം സ്വന്തക്കാര്‍ക്കു നല്‍കുന്നു; മികച്ച സിനിമകള്‍ അവഗണിക്കുന്നു; കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

തിരുവനന്തപുരം: സംവിധായകന്‍ കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ആമി, കാര്‍ബണ്‍ എന്നീ സിനിമകള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ ഇടപെടലുകളുണ്ടായെന്ന് ആരോപിച്ച്‌ മൈക്ക് എന്ന സിനിമ സംഘടനയാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനാ പോള്‍ എന്നിവര്‍ പക്ഷപാതം കാണിക്കുന്നുവെന്നും നല്ല സിനിമകളെ അവഗണിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

അവാര്‍ഡ് നിര്‍ണ്ണയിച്ചതിലും നല്‍കിയതിലും ക്രമക്കേട് നടന്നുവെന്നാണ് മൂവ്‌മെന്റ് ഫോര്‍ ഇന്റിപെന്റന്റ് സിനിമ എന്ന സംഘടനാ പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നത്.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. ആമിയ്ക്ക് രണ്ട് പുരസ്‌ക്കാരവും, ബീനാ പോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണിന് ആറ് പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ചലച്ചിത്ര അക്കാദമി തലപ്പത്ത് ഇരിക്കുന്നവരുടെ ബന്ധുക്കളുടെ സിനിമകള്‍ അവാര്‍ഡുകള്‍ വാരിക്കോരി കൊണ്ടു പോകുന്ന പതിവാണ് ഉണ്ടാകുന്നതെന്ന ആരോപണവും ശക്തമാണ്.

ബീനാ പോളിന്റെ ഭര്‍ത്താവിന്റെ സിനിമയായ കാര്‍ബണിന് പുരസ്‌ക്കാരം നല്‍കിയതില്‍ ഇടപെടലുണ്ടായി. ആമി എന്ന കമല്‍ ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിലും ക്രമക്കേട് നടന്നുവെന്നാണ് മൈക്ക് എന്ന സംഘടനയിലെ പവര്‍ത്തകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.കമലിന്റെ മകന്‍ ഉള്‍പ്പടെയുള്ളവരുടെ സിനിമകള്‍ ഇത്തവണ പരിഗണനയ്ക്ക് വരുന്നുണ്ട്.

അതിനാല്‍ നിയമം പരിഷ്‌ക്കരിക്കണമെന്നാണ് മൈക്കിന്റെ ആവശ്യം. ചലച്ചിത്ര അക്കാദമി തലപ്പത്ത് ഇരിക്കുന്നവരുടെ സിനിമകള്‍ക്ക് വ്യക്തിഗത അവാര്‍ഡുകള്‍ നല്‍കരുത് എന്ന ചട്ടമാണ് ഇപ്പോള്‍ പാലിക്കുന്നത്. അതിനാല്‍ മറ്റ് അവാര്‍ഡുകള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. ഇത് ആശാസ്യമല്ലെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button